ഭാഗ്യവർഷം വീണ്ടും: 10 കോടി ഒന്നാം സമ്മാനവുമായി സമ്മർ ബമ്പർ
10 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ രണ്ടാം സമ്മാനവുമുള്ള കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റുകൾ പുറത്തിറങ്ങി. ക്രിസ്മസ്–പുതുവത്സര ബമ്പർ നറുക്കെടുപ്പിന് പിന്നാലെയാണ് ഭാഗ്യക്കുറി വകുപ്പ് സമ്മർ ബമ്പർ ടിക്കറ്റുകൾ വിപണിയിലെത്തിച്ചത്.
ഒന്നാം സമ്മാനം 10 കോടി രൂപയാണ്. ഇതിന് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം സമ്മാനമായി ഒരാൾക്ക് ഒരു കോടി രൂപ ലഭിക്കും. മൂന്നാം സമ്മാനമായി ഓരോ പരമ്പരയിലും രണ്ട് പേർക്ക് വീതം 5 ലക്ഷം രൂപയും, നാലാം സമ്മാനമായി 54 പേർക്ക് ഒരു ലക്ഷം രൂപ വീതവും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 250 രൂപയുടെ വിവിധ സമ്മാനങ്ങളടക്കം ആകെ 1,81,513 സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
BR 108 നമ്പർ സമ്മർ ബമ്പർ ടിക്കറ്റുകൾ SA, SB, SC, SD, SE, SG എന്നീ ആറു പരമ്പരകളിലായാണ് ലഭ്യമാകുന്നത്. ടിക്കറ്റിന് 250 രൂപയാണ് വില. നറുക്കെടുപ്പ് 2026 മാർച്ച് 28 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും.



